കോതമംഗലം: ഇടമലയാർ ഡാമിൽ ജലനിരപ്പ് നിയന്ത്രണവിധേയമാകുന്നു.
168.20 മീറ്റർ ആണ് ഇന്നലെ വൈകുന്നേരം സംഭരണിയിലെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി.
പെരിയാറിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് 300 ഘനമീറ്റർ ആയി കുറച്ചിട്ടുണ്ട്. നാലു ഷട്ടറുകളിൽ രണ്ടെണ്ണം ഓരോ മീറ്റർ വീതവും മറ്റു രണ്ടെണ്ണം അര മീറ്റർ വീതവും ഉയർത്തിയാണ് ഇപ്പോൾ വെള്ളം ഒഴുക്കിവിടുന്നത്.
ഇടമലയാർ: രണ്ടു ഷട്ടറുകൾ ഇന്ന് അടച്ചേക്കും
12:23 AM Aug 21, 2018 | Deepika.com