മിൽമയുടെ സഹായം
12:23 AM Aug 21, 2018 | Deepika.com
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ദുരിതം നേരിടുന്നവർക്ക് മിൽമ ആദ്യപടിയായി ഏകദേശം 70 ലക്ഷം രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കളും കാലിത്തീറ്റയും നൽകും. 13,000 കിലോ പാൽപ്പൊടി ഇന്ന് തൃശൂരിൽ കൈമാറും. കൂടാതെ 2000 ചാക്ക് കാലിത്തീറ്റ ഈ ആഴ്ച തന്നെ ക്ഷീര സംഘങ്ങൾ വഴി കർഷകർക്ക് വിതരണം ചെയ്യും.