തിരുവനന്തപുരം: കാലവർഷക്കെടുതി സംസ്ഥാനമൊട്ടാകെ ദുരിതം വിതച്ചിരിക്കുന്ന വേളയിൽ പൊതുജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് നാടൻ പഴം-പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പ്, വിഎഫ്പിസികെ, ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ 700 കർഷകവിപണികൾ സംസ്ഥാനത്തൊട്ടാകെ ഇന്ന് ആരംഭിച്ചിട്ടുണ്ട്.
ഈ മാസം 24 വരെയാണ് വിപണികൾ പ്രവർത്തിക്കുക. വിപണി വിലയേക്കാൾ 30 ശതമാനം വരെ വില കുറച്ച് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്. ഇന്നു മുതൽ കൂടുതൽ വിപണികൾ ആരംഭിക്കുമെന്നും കൃഷി ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
ന്യായവിലയ്ക്ക് പഴം-പച്ചക്കറികൾ ലഭ്യമാക്കാൻ കൃഷി വകുപ്പ് വിപണികൾ
11:59 PM Aug 20, 2018 | Deepika.com