വെള്ളമിറങ്ങുന്ന മുറയ്ക്കു സർവീസ്
11:18 PM Aug 20, 2018 | Deepika.com
ആലപ്പുഴ: വെള്ളമിറങ്ങുന്ന മുറയ്ക്കു സർവീസ് പുനരാരംഭിക്കുമെന്നു ജലഗതാഗത വകുപ്പ്. പ്രളയം കടുത്തതോടെ കുട്ടനാട്ടിലേക്കുള്ള നിർത്തിവച്ചിരുന്ന സർവീസുകൾ വെള്ളമിറങ്ങിത്തുടങ്ങുന്പോൾ പുനരാരംഭിക്കാനാണ് വകുപ്പിന്റെ തീരുമാനം. പ്രളയമുഖത്തേക്ക് ആളുകൾ പോകുന്നതുവഴിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണു സർവീസുകൾ നിർത്തിവച്ചതെന്ന് അധികൃതർ ദീപികയോടു പറഞ്ഞു.