കൊച്ചി: കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ സബ്സിഡിയറി കമ്പനിയായ അലയൻസ് എയർ ഇന്നു മുതൽ ആഭ്യന്തര വിമാന സർവീസുകൾ നടത്തും. നെടുന്പാശേരി വിമാനത്താവളം 26 വരെ അടച്ച സാഹചര്യത്തിലാണ് തീരുമാനം.
ഇന്നു രാവിലെ ആറിന് ബംഗളൂരു - കൊച്ചി വിമാനം 91-505 കൊച്ചിയിൽ എത്തി. 8.10ന് ഇതേ വിമാനം കൊച്ചിയിൽനിന്നു ബംഗളൂരുവിലേക്കുതിരിക്കും.
തുടർന്നു രാവിലെ പത്തിന് ബംഗളൂരുവിൽനിന്നു തിരിച്ച് ഇതേ വിമാനം 11.30ന് കൊച്ചിയിലെത്തുകയും അവിടെനിന്ന് 12.10ന് ബംഗളൂരുവിലേക്ക് തിരിച്ച് 1.30ന് അവിടെ എത്തിച്ചേരുകയും ചെയ്യും.
ഇതിനു പുറമെ ഉച്ചകഴിഞ്ഞു2.10ന് ബംഗളൂരുവിൽനിന്നു കോയമ്പത്തൂരിലേക്കു പുറപ്പെടുന്ന വിമാനം(നന്പർ 91-511) കൊച്ചിയിൽ 4.25ന് എത്തിച്ചേരും. 5.15ന് (നന്പർ 91-512)കൊച്ചിയിൽനിന്നു പുറപ്പെട്ട് ആറിന് കോയന്പത്തൂരിൽ എത്തിച്ചേരും.
ഈ വിമാനം വൈകുന്നേരം 6.30ന് കോയന്പത്തൂരിൽനിന്ന് തിരിച്ച് രാത്രി 7.30 ഓടെ കൊച്ചിയിലെത്തും. ഈ വിമാനങ്ങളിലെല്ലാം 70 സീറ്റ് വീതമാണുള്ളത്.
കൊച്ചി നാവിക വിമാനത്താവളത്തിൽനിന്ന് അലയൻസ് എയർ സർവീസ് ഇന്നുമുതൽ
12:36 AM Aug 20, 2018 | Deepika.com