തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്ട്രോള് റൂം ആരോഗ്യ ഡയറക്ടറുടെ ഓഫീസില്‍ പ്രവര്‍ത്തനസജ്ജമായി. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലായതിനാല്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശ പ്രകാരം സ്റ്റേറ്റ് കണ്ട്രോള് റൂം തുറന്നത്.
സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളിലേയും ഏകോപനം നടക്കുന്നത് ഇവിടെയാണ്. ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ് എന്നിവ കണ്ട്രോള് റൂമില്‍ ലഭിച്ചാലുടന്‍ തന്നെ സത്വര നടപടികളെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ വാട്സ്ആപ്, ഫേസ്ബുക്ക്, ദൃശ്യ, ശ്രവ്യ,പത്രമാധ്യമങ്ങളില്‍ വരുന്ന ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും സത്വര നടപടികളെടുക്കുന്നതാണ്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ പൊതുജനങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ക്കായി ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ്.
ആരോഗ്യവകുപ്പിന്റെ സ്റ്റേറ്റ് കണ്ട്രോള് റൂം പ്രവര്‍ത്തനസജ്ജം
12:35 AM Aug 20, 2018 | Deepika.com