മഴ: തൃശൂരിൽ ഇന്നലെ ഏഴു മരണം
12:35 AM Aug 20, 2018 | Deepika.com
തൃശൂർ: പ്രളയക്കെടുതിയിൽ ഇന്നലെ തൃശൂർ ജില്ലയിൽ ഏഴു പേർ മരിച്ചു. കരുവന്നൂർ നെടുത്തേടത്ത്മോഹനനെ (44)യും മാള വൈന്തല ചെമ്പകശേരി തോമസ് (65), ആലത്തൂർ മച്ചിങ്ങൽ ഗോപിനാഥൻ (58) എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തി. നന്തിപുലംതട്ടിൽ കാട ഒൗസേപ്പിന്റെ മകൻ ഷാജി (47), മുണ്ടൻപ്ലാക്കൽ ജെൻസന്റെ ഭാര്യ സുമിത (32), എടത്തിരുത്തി കുമ്പളത്തുപറമ്പിൽ ബാലൻ (65), കാക്കത്തുരുത്ത് പൊന്നോത്ത് വേലായുധൻ (84) എന്നിവരാണ് മരിച്ചത്.