പത്തനംതിട്ട: ജില്ലയിൽ പ്രളയക്കെടുതിയിൽപെട്ടു കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇലവുംതിട്ട മുട്ടത്തുകോണ പച്ചൂർതെക്കേതിൽ പങ്കജാക്ഷിയുടെ മകൻ പ്രദീപ് കുമാറിന്റെ (സുനിൽ - 47) മൃതദേഹമാണ് ഇന്നലെ തുന്പമണ്ണിൽ അച്ചൻകോവിലാറ്റിൽ വയയ്ക്കൽ കടവിൽ കണ്ടെത്തിയത്.
ഓമല്ലൂർ മുള്ളനിക്കാട് സ്വദേശി അനീഷ് (32) വെള്ളക്കെട്ടിൽ വീണു മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അനീഷിനെ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ടു കാണാതാകുകയായിരുന്നു.
കുളനട ഷൈനിഭവനിൽ ജോർജ് ജോണിന്റെ മകൻ അശ്വിനെ (24) വെള്ളക്കെട്ടിൽ വീണു കാണാതായി. ശനിയാഴ്ചയാണ് സംഭവം.
പ്രളയക്കെടുതി: രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി
12:35 AM Aug 20, 2018 | Deepika.com