തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാൽ മറ്റു വിമാനത്താവളങ്ങൾ വഴി ഗൾഫ് നാടുകളിലേക്കു പോകുന്നവരിൽ നിന്ന് വിമാനക്കമ്പനികൾ അമിത ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്നു സിവിൽ വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
കൊച്ചി വിമാനത്താവളം അടച്ചതിനാൽ ബംഗളുരുവിൽ നിന്നും മറ്റും ഗൾഫിലേക്ക് അമിത ചാർജ് ഈടാക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഗൾഫ് വിമാനക്കൂലി: അമിതകൂലി അനുവദിക്കില്ലെന്നു കേന്ദ്രം
12:21 AM Aug 19, 2018 | Deepika.com