കൊച്ചി: കേന്ദ്രം കേരളത്തിലെ പ്രളയസാഹചര്യം സൂക്ഷ്മനിരീക്ഷണം നടത്തുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സഹായവും കേന്ദ്ര സർക്കാർ ഉറപ്പാക്കും.
അനിതരസാധാരണമായ സാഹചര്യം നേരിടുന്നതിനായി സംസ്ഥാന സർക്കാർ നടത്തിവരുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു. വെള്ളത്തിനു നടുവിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനാണ് ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ടത്.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഓരോ സമയവും സാഹചര്യം മനസിലാക്കുന്നുണ്ട്. വിലപ്പെട്ട നിരവധി ജീവനുകളും വസ്തുവകകളും നഷ്ടമായ പ്രളയക്കെടുതിയിൽ പ്രധാനമന്ത്രി അത്യന്തദുഃഖം പ്രകടിപ്പിച്ചു.
പ്രളയസാഹചര്യം നിരീക്ഷിച്ചുവരികയാണെന്നു മോദി
11:01 PM Aug 18, 2018 | Deepika.com