തിരുവനന്തപുരം: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവങ്ങളിൽ പോലീസ് കേസെടുത്തു. മുല്ലപ്പെരിയാർ അണക്കെട്ടു പൊട്ടി എന്ന തരത്തിലുൾപ്പെടെയുള്ള പ്രചാരണം നടത്തിയവർക്കെതിരെയാണ് മ്യൂസിയം പോലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
വ്യാജ പ്രചാരണം സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച് സൈബർ ഡോം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജി മനോജ് ഏബ്രഹാമിന്റെ നിർദ്ദേശപ്രകാരം ആണ് കേസെടുത്തത്. ഇത്തക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു മനോജ് ഏബ്രാഹാം അറിയിച്ചു. ഇതു കൂടാതെ ഭീതി ജനിപ്പിക്കുന്ന രീതിയിൽ യുടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫെയ്സ് ബുക്ക് പോസ്റ്റുകളും സൈബർ ഡോം റിമൂവ് ചെയ്തിട്ടുണ്ട്.
വ്യാജ പ്രചാരണം നടത്തിയ സംഭവം: പോലീസ് കേസെടുത്തു
11:01 PM Aug 18, 2018 | Deepika.com