കോട്ടയം വഴി ട്രെയിൻ ഇന്ന് ഒാടിയേക്കും

10:40 PM Aug 18, 2018 | Deepika.com
കോ​​ട്ട​​യം: കോ​​ട്ട​​യം വ​​ഴി​​യു​​ള്ള ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ട്രാ​​ക്ക് പ​​രി​​ശോ​​ധി​​ച്ചു സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്തി​​യ​ ശേ​​ഷം ഇ​​ന്നു കോ​​ട്ട​​യം വ​​ഴി​​യു​​ള്ള ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞേ​​ക്കു​​മെ​​ന്നു റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ ട്രാ​​ക്കി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. ട്രാ​​ക്കി​​നു വി​​ള്ള​​ലോ താ​​ഴ്ച​​യോ ത​​ക​​രാ​​റോ ഉ​​ണ്ടോ​​യെ​​ന്നാ​​ണു പ്ര​​ധാ​​ന​​മാ​​യും പ​​രി​​ശോ​​ധി​​ച്ച​​ത്. ഇ​​തി​​നു പു​​റ​​മെ എ​​റ​​ണാ​​കു​​ള​​ത്തു നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്കും കാ​​യം​​കു​​ള​​ത്തു​നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്കും എ​​ൻ​​ജി​​ൻ പ​​രീ​​ക്ഷ​​ണം ഓ​​ട്ടം ന​​ട​​ത്തി​​യി​​രു​​ന്നു.

ക​​ന​​ത്ത പ്ര​​ള​​യം അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ചെ​​ങ്ങ​​ന്നൂ​​ർ ഭാ​​ഗ​​ത്തു​നി​​ന്നു ക്ലി​​യ​​റ​​ൻ​​സ് ല​​ഭി​​ച്ചി​​ട്ടി​​ല്ല. ഇ​​ന്ന​​ലെ രാ​​ത്രി​​യോ​​ടെ വീ​​ണ്ടും ട്രാ​​ക്കു​​ക​​ൾ അധികൃതർ പ​​രി​​ശോ​​ധി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ പാ​​സ​​ഞ്ച​​ർ ട്രെ​​യി​​ൻ കോ​​ട്ട​​യ​​ത്തു കൂ​​ടി ക​​ട​​ത്തി​​വി​​ടാ​​ൻ തീ​​രു​​മാ​​നി​​ച്ചെ​​ങ്കി​​ലും ക്ലി​​യ​​റ​​ൻ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തി​​നാ​​ൽ പിന്നീട് ക​​ട​​ത്തി​​വി​​ട്ടി​​ല്ല. സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്തി​​യ​​ശേ​​ഷം ഇ​​ന്നു മു​​ത​​ൽ കോ​​ട്ട​​യം വ​​ഴി ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ക്കു​​മെ​​ന്നു റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.