പത്തനംതിട്ട: ജില്ലയിലെ ഒട്ടുമിക്ക മോർച്ചറികളും നിറഞ്ഞിരിക്കുകയാണ്. പ്രളയകാലത്തു മരിച്ചവരുടേതാണ് മൃതദേഹങ്ങൾ ഏറെയും.
സംസ്കാരം യഥാസമയം നടത്താനാകാത്ത സ്ഥിതിയിലാണു മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റിയിരിക്കുന്നത്. ഇതോടൊപ്പം പ്രളയകാലത്തെ കെടുതികളിൽപെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ കൂടി എത്തുന്പോൾ പലയിടത്തും വയ്ക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. സർക്കാർ ആശുപത്രികളിലെ മോർച്ചറികളിൽ വൈദ്യുതി നിലച്ചാൽ പകരം ഡീസൽ ഇല്ലെന്നതും പ്രതിസന്ധിയാണ്. സെമിത്തേരികളിൽ വെള്ളക്കെട്ടുകൾ കാരണം മൃതദേഹം സംസ്കരിക്കാനാകുന്നില്ല. ശവദാഹങ്ങൾക്കു വീട്ടുവളപ്പുകളിലും വെള്ളക്കെട്ടുകളാണ്.
മോർച്ചറികൾ നിറഞ്ഞു
10:33 PM Aug 18, 2018 | Deepika.com