കണമല: വൈദ്യുതിലൈൻ വലിക്കാൻ സഹായിക്കുന്നതിനിടെ നദീതീരത്തെ തിട്ട ഇടിഞ്ഞു ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. എയ്ഞ്ചൽവാലി സ്വദേശി പരുവയിൽ ജോസി(49)നെയാണു കാണാതായത്. ഇന്നലെ രാവിലെ 11 30നാണ് സംഭവം.
ആലപ്പാട്ടുനിന്ന് എയ്ഞ്ചൽവാലിയിലേക്കു തകർന്ന വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായി 11 കെവി ലൈൻ വലിക്കാൻ കെഎസ്ഇബി ജീവനക്കാരെ സഹായിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാട്ടുകാരനായ ജോസ് തിട്ട ഇടിഞ്ഞു നദിയിലേക്കു വീണത്.
ഒപ്പമുണ്ടായിരുന്ന രണ്ടു പേർ വീണ് ഒഴുക്കിൽപ്പെട്ടെങ്കിലും നീന്തി കയറി രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കും വെള്ളം കുറഞ്ഞിട്ടില്ലാത്തതും മൂലം പന്പാനദിയിൽ രക്ഷാപ്രവർത്തനം നടത്താനാകുന്നില്ല.
വൈദ്യുതിലൈൻ തകരാർ നീക്കുന്നതിനിടെ ഒരാളെ നദിയിൽ വീണു കാണാതായി
10:33 PM Aug 18, 2018 | Deepika.com