ദുരിതാശ്വാസ നിധിയിലേക്ക് റബ്കോ 10 ലക്ഷം രൂപ നൽകും
10:33 PM Aug 18, 2018 | Deepika.com
കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റബ്കോ പത്ത് ലക്ഷം രൂപ നൽകുമെന്ന് ചെയർമാൻ എൻ. ചന്ദ്രൻ അറിയിച്ചു. റബ്കോയിൽ ജോലി ചെയ്യുന്ന ജീവനക്കാർ, തൊഴിലാളികൾ, റബ്കോ ഭരണസമിതി അംഗങ്ങൾ എന്നിവരിൽനിന്നും സമാഹരിച്ച തുകയും റബ്കോയുടെ ഫണ്ടിൽനിന്നും അനുവദിച്ച തുകയും ചേർത്താണ് നൽകുന്നത്.