പത്തനംതിട്ട: പ്രളയക്കെടുതിക്കിരയായ 55,340 പേർ പത്തനംതിട്ട ജില്ലയിലെ 448 ദുരിതാശ്വാസ ക്യാന്പുകളിലായി കഴിയുന്നു. തിരുവല്ല താലൂക്കിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നത്.
208 ക്യാന്പുകൾ. കോഴഞ്ചേരി - 136, കോന്നി - 37, മല്ലപ്പള്ളി - 28, റാന്നി -15, അടൂർ- 24. ജില്ലയിലെ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ മെഡിക്കൽ ടീമുകളെയും നഴ്സിംഗ് വിദ്യാർഥികളെയും സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ 55,340 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ
10:17 PM Aug 18, 2018 | Deepika.com