ദുരിതാശ്വാസ ക്യാന്പിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാവശ്യം

10:01 PM Aug 18, 2018 | Deepika.com
കോ​​ട്ട​​യം: ക​​ന​​ത്ത പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ അ​​ക​​പ്പെ​​ട്ടു സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ പേ​​ര് വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ വെ​​ബ്സൈ​​റ്റി​​ലോ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട വെ​ബ്സൈ​റ്റി​ലോ പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​ണ​​മെ​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​കു​​ന്നു.

ലി​​സ്റ്റ് പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യാ​​ൽ ഏ​റെ പേ​ർ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വാ​ർ​ത്താ​വി​നി​മ​യ ബ​ന്ധ​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഉ​റ്റ​വ​രെ​ക്കു​റി​ച്ചും ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ കി​ട്ടാ​തെ ജ​നം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ഏ​തെ​ങ്കി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ എ​ത്തി​യി​ട്ടു​ണ്ടോ എ​ന്നു​പോ​ലും അ​റി​യാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. ക്യാ​ന്പി​ൽ എ​ത്ത​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കി​യാ​ൽ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച​റി​യാ​ൻ ക​ഴി​യും. വ​​ലി​​യ പ്ര​​ള​​യ​​ത്തി​​ൽ ദു​​രി​​തം അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ചെ​​ങ്ങ​​ന്നൂ​​ർ, കു​ട്ട​നാ​ട്, ആ​​ലു​​വ പ്ര​​ദേ​​ശ​​ത്തെ ഒ​​ട്ടേറെ പേ​ർ ബ​​ന്ധു​​ക്ക​​ളെ​​യും ഉ​​റ്റ​​വ​​രെ​​യും ക​​ണ്ടെ​​ത്താ​​നാ​​കെ വി​​ഷ​​മി​​ക്കു​​ക​​യാ​​ണ്.

വി​​വി​​ധ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ മു​​ഴു​​വ​​ൻ വി​​വ​​ര​​ങ്ങ​​ളും അ​ത​തു വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ, ത​​ഹ​​സി​​ൽ​​ദാ​​ർ എ​​ന്നി​​വ​​രു​​ടെ പ​​ക്ക​​ലു​​ണ്ട്. എ​​ല്ലാ ദി​​വ​​സ​​വും ക്യാ​​ന്പി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ ഹാ​​ജ​​രും രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. ക്യാ​​ന്പു​​ക​​ൾ പി​​രി​​ച്ചു​​വി​​ട്ട​​ശേ​​ഷം ഇ​​വ​​രു​​ടെ പ​​ക്ക​​ൽ​നി​​ന്ന് ഈ ​​രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച​ ശേ​​ഷ​​മാ​​യി​​രി​​ക്കും ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രു​​ടെ സ​​ഹാ​​യം ന​​ല്കു​​ക. സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്തര​​മാ​​യി ക്യാ​​ന്പി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ പേ​​രു വി​​വ​​ര​​ങ്ങ​​ൾ വെ​​ബ് സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​ണ് ആ​വ​ശ്യം.

അ​​തേ​​സ​​മ​​യം , ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന പ​​ല​​രു​​ടെ​​യും റേ​​ഷ​​ൻ കാ​​ർ​​ഡ്, തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ, ആ​​ധാ​​ർ കാ​​ർ​​ഡ് തു​​ട​​ങ്ങി​​യ​​വ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ന​​ഷ്ട​​പ്പെ​​ട്ടു. ഇ​​ത്ത​​രം രേ​​ഖ​​ക​​ൾ കാ​​ണി​​ച്ചെ​​ങ്കി​​ൽ മാ​​ത്ര​​മേ ക്യാ​​ന്പു​​ക​​ൾ പേ​​രു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​നാ​​കു. എ​​ന്നാ​​ൽ, ഇ​​ക്കാ​​ര്യ​​ത്തി​​ൽ നി​​ർ​​ബ​​ന്ധം വേ​​ണ്ട​​ന്നാ​ണു സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്.