റേഷൻ കടകളും മാവേലി സ്റ്റോറുകളും ഇന്നു പ്രവർത്തിക്കും
09:33 PM Aug 18, 2018 | Deepika.com
തിരുവനന്തപുരം: പ്രകൃതിദുരന്തം നേരിടുന്ന സാഹചര്യത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും മാവേലി സ്റ്റോറുകളും ഇന്നു തുറന്ന് പ്രവർത്തിക്കുവാൻ ഭക്ഷ്യ മന്ത്രി നിർദേശം നൽകി. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരേ അവശ്യ സാധന നിയമപ്രകാരം നടപടി സ്വീകരിക്കും.