പത്തനംതിട്ട: ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളിൽ ഒറ്റപ്പെട്ടവർക്കു ഭക്ഷണം വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരത്തുനിന്നു 500 പേർക്കുള്ള ഭക്ഷണവുമായി ആദ്യ ഹെലികോപ്ടർ രാത്രിയിൽ എത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാന്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് ഇതിനായി നിയോഗിച്ച പ്രത്യേക ടീം രാവിലെ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒറ്റപ്പെട്ടു കിടക്കുന്നവരെ കണ്ടെത്തുന്നതിന് ഗൂഗിൾ കോ-ഓർഡിനേറ്റ്സ് സംവിധാനം ഉപയോഗിച്ചു രക്ഷാപ്രവർത്തകർക്കു വിവരങ്ങൾ കൈമാറുന്നുണ്ട്.
ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിപ്പിക്കുന്നതിനായി ജില്ലയിലെ ഉയർന്ന സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഉടമകൾ സ്വമേധയാ തുറന്നു നൽകണം. ഇത്തരത്തിൽ തുറക്കാത്ത സ്ഥാപനങ്ങൾ പോലീസിന്റെ സഹായത്തോടെ തുറന്നു ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തഹസീൽദാർമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു.
ആറന്മുളയിൽ വ്യോമമാർഗം ഭക്ഷണം വിതരണം ചെയ്യും
12:15 AM Aug 18, 2018 | Deepika.com