കൈയും മെയ്യും മറന്ന് മത്സ്യത്തൊഴിലാളികൾ

12:14 AM Aug 18, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഏ​റെ സ​ജീ​വ​മാ​യി നി​ല​നി​ന്ന​ത്. നീ​ണ്ട​ക​ര, വി​ഴി​ഞ്ഞം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ളു​ടെ ബോ​ട്ടു​ക​ളു​മാ​യി ര​ണ്ടു​ദി​വ​സ​മാ​യി ആ​റ​ന്മു​ള, റാ​ന്നി ഭാ​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്.

വ​ലി​യ ബോ​ട്ടു​ക​ളാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​ച്ച​തെ​ന്ന​തി​നാ​ൽ ആ​ളു​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യി. കൂ​ടു​ത​ൽ ആ​ളു​ക​ളെ ര​ക്ഷി​ച്ചു കൊ​ണ്ടു​വ​രാ​ൻ ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​യി. തി​രു​വ​ല്ല​യി​ലും പ​ന്ത​ള​ത്തും അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ത്തെ നേ​രി​ട്ട​ത് നീ​ണ്ട​ക​ര​യി​ൽ നി​ന്നെ​ത്തി​ച്ച വ​ലി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്.

തി​രു​വ​ല്ല​യി​ൽ ആ​റു ബോ​ട്ടു​ക​ൾ കൂ​ടി വൈ​കു​ന്നേ​ര​ത്തോ​ടെ നീ​ണ്ട​ക​ര​യി​ൽ​നി​ന്നെ​ത്തി​ച്ചു. ഇ​രു​പ​തോ​ളം ബോ​ട്ടു​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്നു. എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ ബോ​ട്ടു​ക​ളി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സേ​വ​ന​ത്തി​നു ത​യാ​റാ​യി.