സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾക്കും ബാധകം
12:14 AM Aug 18, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ച് ഉത്തരവായിരുന്നു. ഈ തീരുമാനം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾക്കും ബാധകമാക്കി. സ്കൂളുകൾ ഓണാവധി കഴിഞ്ഞ 29 ന് തുറക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.