സംസ്ഥാനം നേരിട്ട വെള്ളപ്പെക്ക ദുരന്തവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈൻ സംഭാവന നൽകാനായി എസ്ബിഐ യുടെ നെറ്റ് ബാങ്കിംഗ്, വിപിഎ (keralacmdrf@sbi) ക്യൂ ആർ കോഡ് എന്നീ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
(www.cmo.kerala.gov.in, cmdrf.kerala എന്നീ വെബ്സൈറ്റുകളിൽ വിശദവിവരം ലഭ്യമാണ്. ) വിദേശ രാജ്യങ്ങളിൽനിന്നുള്ളവരുടെ സംഭാവന സ്വികരിക്കാൻ വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിൽ ഇളവുകൾ വരുത്തി പരിധിയില്ലാത്ത തുകയ്ക്കുള്ള സംഭാവന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതു ശാഖയിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് (A/c No. 67319948232, IFSC code:SBIN0070028, Swift code: SBININBBT08 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം) നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ: cmdrf. cell@gmail.com ഫോണ്‍: 0471 2518310, 2518684, 8330091573.
കേന്ദ്ര സർക്കാരിന്റെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അധിഷ്ഠിതമായി സംഭാവനചെയ്യാനുള്ള സംവിധാനം സർക്കാരിന്റെ www.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള സംഭാവനകൾക്കുള്ള രസീതും ആദായനികുതി ഇളവിന് ആവശ്യമായ സർട്ടിഫിക്കറ്റും തത്സമയം നൽകും. ബാങ്ക് അക്കൗണ്ടറുകളിൽ നൽകുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സർട്ടിഫിക്കറ്റ് ലഭ്യമാക്കും. എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കിൽ 155300 എന്ന നന്പറിൽ ബന്ധപ്പെടാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: എസ്ബിഐ സൗകര്യം പ്രയോജനപ്പെടുത്താം
12:54 AM Aug 17, 2018 | Deepika.com