രക്ഷാപ്രവർത്തനത്തിനിടെ രണ്ടു യുവാക്കളെ കാണാതായി
12:54 AM Aug 17, 2018 | Deepika.com
ചെങ്ങന്നൂർ: രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ രണ്ടു യുവാക്കളെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചെങ്ങന്നൂർ നികരുംപുറം പഞ്ചായത്ത് കോളനിയിൽ വട്ടവിഴത്തിൽ പാപ്പന്റെ മകൻ പി.വി. ബിനു(28), നികരുംപുറം മൈലതറയിൽ മണിയുടെ മകൻ അജീഷ്(28), നീർവിളാകം പേരങ്ങാട്ട് കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞു 3.30ഓടെ രക്ഷാപ്രവർത്തനത്തിനു പോകവേ ഒഴുക്കിൽപ്പെട്ടു കാണാതാവുകയായിരുന്നു.