തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിൽ മുങ്ങിത്താഴുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സാർഥമുള്ള അമേരിക്കൻ യാത്ര നീട്ടി വച്ചു. സംസ്ഥാനത്തു പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണു തീരുമാനം. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചു.
പ്രളയക്കെടുതിക്കു ശമനമുണ്ടായ ശേഷം മാത്രമേ അമേരിക്കൻ യാത്ര ഉണ്ടായിരിക്കുകയുള്ളു. ബക്രീദിനെ തുടർന്ന് അടുത്ത ആഴ്ചയിലെ പതിവു മന്ത്രിസഭാ യോഗം 21നാകും ചേരുക. ഈ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്. ഈ മാസം 19 മുതൽ സെപ്റ്റംബർ ആറുവരെയാണു മേയോ ക്ലിനിക്കിലെ ചികിത്സയുടെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ യാത്ര നീട്ടിവച്ചു
12:24 AM Aug 17, 2018 | Deepika.com