ചിങ്ങമാസ പൂജകൾക്ക് നട തുറന്നു; തന്ത്രിയായി മഹേഷ് മോഹനര് തുടരും

12:24 AM Aug 17, 2018 | Deepika.com
ശ​ബ​രി​മ​ല: ചി​ങ്ങ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട തു​റ​ന്നെ​ങ്കി​ലും ത​ന്ത്രിസ്ഥാ​ന​ത്ത് മാ​റ്റ​മു​ണ്ടാ​യി​ല്ല. പ​ന്പ​യി​ലെ വെ​ള്ള​പ്പൊ​ക്കം മൂലം സ​ന്നി​ധാ​ന​ത്തേ​ക്ക് പു​തു​താ​യി ചു​മ​ത​ല​യേ​ൽ​ക്കേ​ണ്ട ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​​രി​നു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യ​പ്പോ​ൾ സ​ന്നി​ധാ​ന​ത്തു​ള്ള ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ചി​ങ്ങ​മാ​സ പൂ​ജ​ക​ൾകൂ​ടി നി​ർ​വ​ഹി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ശ്വ​ര​ര് മോ​ഹ​ന​ര് പു​ല്ലു​മേ​ട് വ​ഴി​യാ​ണ് സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​ത്.​നി​റ​പു​ത്തി​രി ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച രാ​ത്രി ന​ട അ​ട​ച്ചി​രു​ന്നു. ചി​ങ്ങ​മാ​സ പൂ​ജ​ക​ൾ​ക്ക് 21 ന് ​രാ​ത്രി 10 വ​രെ ന​ട തു​റ​ന്നി​രി​ക്കും. 22ന് ​വൈ​കു​ന്നേ​രം ഓ​ണം​പൂ​ജ​ക​ൾ​ക്കാ​യി തു​റ​ക്കും. എ​ന്നാ​ൽ പ​ന്പ​യി​ലെ പ്ര​ള​യ​നി​ല കു​റ​ഞ്ഞാ​ലേ അ​യ്യ​പ്പ​ൻ​മാ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ എ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു.