അങ്കണവാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും
12:24 AM Aug 17, 2018 | Deepika.com
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അങ്കണവാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ. കേരളമൊട്ടാകെ ആഴ്ചകളായി മഴയും മഴക്കെടുതികളും തുടര്‍ന്നു വരുന്ന സാഹചര്യത്തിലാണ് നടപടി.