തിരുവനന്തപുരം: മഴക്കെടുതിയിൽ അതീവ ഗുരുതരാവസ്ഥയിൽ സംസ്ഥാനം തുടരുന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ നല്കുന്ന മുന്നറിയിപ്പുമായി ജനങ്ങൾ സഹകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു മുന്നറിയിപ്പുണ്ടായാൽ താമസസ്ഥലത്തു നിന്നു മാറി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാൻ ജനങ്ങൾ തയാറാകണമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇപ്പോൾ വെള്ളം കയറിയിട്ടില്ല എന്നു കരുതി പ്രശ്നസാധ്യതയുള്ള മേഖലകളിൽനിന്നു മാറാതിരുന്നാൽ പിന്നീട് വെള്ളം കയറിയാൽ പ്രശ്നമാകും. അതിനാൽ, മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ മാറാൻ തയാറാകണമെന്നും മുഖ്യമ ന്ത്രി പറഞ്ഞു.
ജനങ്ങൾ മുന്നറിയിപ്പുമായി സഹകരിക്കണം: മുഖ്യമന്ത്രി
12:24 AM Aug 17, 2018 | Deepika.com