നാല് ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റി: മൂന്നെണ്ണം റദ്ദാക്കി
12:24 AM Aug 17, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നാല് നറുക്കെടുപ്പുകള്‍ മാറ്റിവച്ചു. മൂന്ന് ഭാഗ്യക്കുറികള്‍ റദ്ദാക്കി. ഈ മാസം 16, 17, 18, 19 തിയതികളിലെ നറുക്കെടുപ്പുകളാണ് മാറ്റി വച്ചത്. 16ന് നിശ്ചയിച്ചിരുന്ന കെ.എന്‍ 226 നമ്പര്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് 23 ലേക്ക് മാറ്റി.