23 വ​രെ​യു​ള്ള കേരള സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ മാ​റ്റി

12:24 AM Aug 17, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല 23 വ​​രെ ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വെ​​ച്ചു. പു​​തു​​ക്കി​​യ തി​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ൽ വ​​രു​​ന്ന വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഓ​​ണം അ​​വ​​ധി 18 മു​​ത​​ൽ 28 വ​​രെ​​യാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റിപ​രീ​ക്ഷ ​മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.

ഒ​ന്നാം പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​മാ​​​സം 31 ന് ​​​ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ഒ​​​ന്നാം പാ​​​ദ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ മാ​​​റ്റി വ​​​ച്ച​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​വി. മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. ക​​​ന​​​ത്ത മ​​​ഴ​​​യെ തു​​​ട​​​ർ​​​ന്ന് നി​​​ര​​​വ​​​ധി സ്കൂ​​​ളു​​​ക​​​ൾ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ൾ ആ​​​യി തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ച​​​ത്. പ​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

31 ന് ​​​ആ​​​രം​​​ഭി​​​ക്കേ​​​ണ്ട ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ർ​​​ഷ പാ​​​ദ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​യും മാ​​​റ്റി. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കു​​​മെ​​​ന്നു ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്.​​​എ​​​സ്. വി​​​വേ​​​കാ​​​ന​​​ന്ദ​​​ൻ അ​​​റി​​​യി​​​ച്ചു.

പി​​ജി ന​​ഴ്സിം​​ഗ്: പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി

തി​​രു​​വ​​ന​​ന്ത​​പു​​രം: ഞാ​​യ​​റാ​​ഴ്ച തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ത്താ​​നി​​രു​​ന്ന എം​​എ​​സ് സി ​ന​​ഴ്സിം​​ഗ് കോ​​ഴ്സി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​ലേ​​ക്ക് മാ​​റ്റി. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല. വെ​​ബ്സൈ​​റ്റി​​ൽ ഇ​​പ്പോ​​ൾ ല​​ഭ്യ​​മാ​​യി​​ട്ടു​​ള്ള അ​​ഡ്മി​​റ്റ് കാ​​ർ​​ഡ് ത​​ന്നെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കാം.

ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി: പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി

തി​​രു​​വ​​ന​​ന്ത​​പു​​രം:​​ ഞാ​​യ​​റാ​​ഴ്ച ന​​ട​​ത്താ​​നി​​രു​​ന്ന ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി കോ​​ഴ്സി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​ലേ​​ക്ക് മാ​​റ്റി. പ​​രീ​​ക്ഷാ സ​​മ​​യ​​ത്തി​​ന് മാ​​റ്റ​​മി​​ല്ല. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് മാ​​റ്റം ഉ​​ള്ള​​തി​​നാ​​ൽ സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​രു​​ടെ www.cee.ker ala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​കു​​ന്ന പു​​തു​​ക്കി​​യ അ​​ഡ്മി​​റ്റ് കാ​​ർ​​ഡു​​മാ​​യി വേ​​ണം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്തേ​​ണ്ട​​ത്.