ജില്ലാ ഭരണകൂടത്തിന്റെ അനുവാദമില്ലാതെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തരുത്
12:24 AM Aug 17, 2018 | Deepika.com
തിരുവനന്തപുരം:പ്രളയ ബാധിത പ്രദേശങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായത്തിന് നടപടി സ്വീകരിച്ചതായി ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്. ധാരാളം ഏജന്‍സികൾ സഹായമെത്തിക്കാന്‍ സന്നദ്ധരായി വരുന്നുണ്ട്. എങ്കിലും ഇത്തരം സഹായങ്ങള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും അനുവാദവും അംഗീകാരവുമില്ലാതെ ഒരു ഏജന്‍സിയും യാതൊരുവിധ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കരുതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.