വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
12:24 AM Aug 17, 2018 | Deepika.com
കടുത്തുരുത്തി: വീടിന് സമീപത്തെ കൈത്തോട്ടിലെ വെള്ളക്കെട്ടിൽ വീണ മൂന്നു വയസുകാരൻ മരിച്ചു. കോതനല്ലൂർ ചാമക്കാല കുഴിന്പറന്പിൽ സജി ജോസഫ് - അനില ദന്പതികളുടെ ഏകമകൻ ഡാനിയേലാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. കുഞ്ഞിനെ കാണാഞ്ഞതിനെ തുടർന്ന് മുത്തച്ഛൻ ഹരിദാസും സമീപവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് തോട്ടിൽ മുങ്ങി കിടന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുട്ടുചിറ എച്ച്.ജി.എം. ആശുപത്രി മോർച്ചറിയിൽ. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു.