ആലപ്പുഴ: കനത്തമഴയിലും കാറ്റിലും ആലപ്പുഴ ജില്ലയില്‍ ഒരു മരണം. മരം കടപുഴകി വീണ് കാല്നടയാത്രക്കാരന് മരിച്ചു. ആര്യാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നിലംനികത്ത് വീട്ടില്‍ പ്രഭാകരനാ (തങ്കച്ചന്-64) ണ് മരിച്ചത്.
പൂങ്കാവില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെ ദേശീയപാതയോരത്തെ തണല്‍മരം കടപുഴകി വീണായിരുന്നു അപകടം. അപകടത്തില്‍ രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
ഉടന്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാതയില്‍ മരംവീണ് ഒരാള്‍ മരിച്ചു
12:24 AM Aug 17, 2018 | Deepika.com