ചങ്ങനാശേരി: എൻഎസ്എസ് സ്ഥാപനങ്ങളിലെ ജീവനക്കാർ അവരുടെ ശന്പളത്തിൽനിന്ന് ഒരു ദിവസത്തിൽ കുറയാത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്രയും വേഗം അയയ്ക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
എൻഎസ്എസിന്റെ എല്ലാ ഘടകങ്ങളും ഓണാഘോഷപരിപാടി ഉപേക്ഷിക്കണം. നായർ സർവീസ് സൊസൈറ്റി ആദ്യഗഡുവായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അക്കൗണ്ട് ട്രാൻസ്ഫറായി നൽകിയെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണം: എൻഎസ്എസ്
12:24 AM Aug 17, 2018 | Deepika.com