പന്പയിൽ വൻ നാശം
01:49 AM Aug 15, 2018 | Deepika.com
പത്തനംതിട്ട: കനത്ത മഴ തുടരുന്നതിനാൽ ശബരിഗിരി പദ്ധതിയിൽ നിന്നുള്ള കൂടുതൽ ഷട്ടറുകൾ തുറന്ന് വെള്ളമൊഴുക്കി തുടങ്ങിയതോടെ ത്രിവേണി മുങ്ങി. ശബരിമല സന്നിധാനത്തേക്കുള്ള യാത്ര പൂർണമായി നിരോധിച്ചിട്ടുണ്ട്. പന്പയിലെ കെട്ടിടങ്ങളിലും കടകളിലും പൂർണമായി വെള്ളം കയറി വൻ നാശനഷ്ടമാണുണ്ടായത്. ട്രാൻസ്ഫോർമറുകളും പൈപ്പ് ലൈനുകളും വെള്ളത്തിൽ മുങ്ങി.