കൊച്ചി: സംസ്ഥാനത്തെ പ്രളയബാധിതർക്കു സാന്ത്വനമേകാൻ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും വി ഗാർഡ് ഗ്രൂപ്പ് സ്ഥാപനങ്ങളുംചേർന്നു മൂന്നു കോടി രൂപ നൽകും.
വി ഗാർഡ്, വി സ്റ്റാർ, വണ്ടർലാ ഹോളിഡേയ്സ്, വീഗാലാൻഡ് ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും മാനേജ്മെന്റിന്റെ സംഭാവനയും ചേർത്ത് സമാഹരിക്കുന്ന 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നൽകും.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഭവനസഹായ പദ്ധതിയിൽപ്പെടുത്തി ജില്ലാ ഭരണകൂടം തെരഞ്ഞെടുക്കുന്ന 500 വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപ വീതവും നൽകുമെന്നു ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇതുവരെ 750 ഭവനങ്ങൾക്ക് ധനസഹായം നൽകിയിട്ടുണ്ട്.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും വി ഗാർഡ് സ്ഥാപനങ്ങളും മൂന്നു കോടി നൽകും
01:49 AM Aug 15, 2018 | Deepika.com