ജ​ന​പ്ര​തി​നി​ധി​ക​ൾ ര​ണ്ടാ​ഴ്ച​ത്തെ വേ​ത​നം ന​ൽ​കും: ശ്രീ​ധ​ര​ൻ പി​ള്ള

01:49 AM Aug 15, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് കേ​​​ന്ദ്ര​​​ത്തി​​​ൽ വി​​​വി​​​ധ പ​​​ദ​​​വി​​​യി​​​ലെ​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ൾ​​​പ്പെ​​​ടെ ബി​​​ജെ​​​പി​​​യു​​​ടെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ര​​​ണ്ടാ​​​ഴ്ച​​​ത്തെ വേ​​​ത​​​നം ന​​​ൽ​​​കു​​​മെ​​​ന്ന് പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കോ സേ​​​വാ​​​ഭാ​​​ര​​​തി​​​ക്കോ പ​​​ണം ന​​​ൽ​​​കും. 10000 പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന രം​​​ഗ​​​ത്തു​​​ണ്ടെ​​ന്നും വേ​​​ണ്ട​​​ത്ര ഗൃ​​​ഹ​​​പാ​​​ഠം ചെ​​​യ്യാ​​​തെ​​​യാ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ദു​​​രി​​​താ​​​ശ്വാ​​​സ കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ച്ച​​​തെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ദു​​​രി​​​താ​​​ശ്വാ​​​സ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്ക് നി​​​ര​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്ന് നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. എ​​​ന്നാ​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു കി​​​ട്ടു​​​ന്ന തു​​​ക അ​​​തി​​​നു​​​മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. സു​​​നാ​​​മി, ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലു​​​ണ്ടാ​​​യ അ​​​നു​​​ഭ​​​വം ആ​​​വ​​​ർ​​​ത്തി​​​ക്ക​​​രുതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.