ദീ​ർ​ഘ​ദൂ​ര ഡ്രൈ​വ​ർമാരുടെ ജോലിസമയം എട്ടു മണിക്കൂറാക്കും: ടോമിൻ ജെ. ത​ച്ച​ങ്ക​രി

01:18 AM Aug 15, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ദീ​​​ർ​​​ഘ​​​ദൂ​​​ര ബ​​​സു​​​ക​​​ളി​​​ൽ ഡ്രൈ​​​വ​​​ർ​​​മാ​​​രെ എ​​​ട്ടു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം ജോ​​​ലി നോ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു സി​​​എം​​​ഡി ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​ത്തി​​​ക്ക​​​ര​​​യി​​​ൽ മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത അ​​​പ​​​ക​​​ട​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം.
പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​പ​​​ക​​​ട കാ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്നി​​​ല്ല. നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട ബ​​​സി​​​ലെ ഡ്രൈ​​​വ​​​ർ രാ​​​ത്രി ഒ​​മ്പ​​​തു മു​​​ത​​​ൽ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ 6.30 വ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ബ​​​സോ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. ഇ​​​ത്ത​​​രം ഡ്യൂ​​​ട്ടി​​​ക​​​ൾ നേ​​​ര​​​ത്തെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ മൂ​​​ന്നു ജീ​​​വ​​​നു​​​ക​​​ൾ ര​​​ക്ഷി​​​ക്കാ​​​നാ​​​കു​​​മാ​​​യി​​​രു​​​ന്നൂ​​​വെ​​​ന്നും ത​​​ച്ച​​​ങ്ക​​​രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

രാ​​​ത്രി​​​യി​​​ൽ ഓ​​​ടു​​​ന്ന 500 ദീ​​​ർ​​​ഘ​​​ദൂ​​​ര ബ​​​സു​​​ക​​​ളി​​​ലാ​​​ണു വി​​​ശ്ര​​​മ​​​മി​​​ല്ലാ​​​ത്ത ഡ്യൂ​​​ട്ടി സം​​​വി​​​ധാ​​​നം അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യി​​​ൽ ചി​​​ങ്ങം ഒ​​​ന്നു മു​​​ത​​​ൽ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി തു​​​ട​​​ങ്ങും. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നോ​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും. എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ ഡ്യൂ​​​ട്ടി ക​​​ഴി​​​യു​​​ന്പോ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​രെ മാ​​​റ്റും. അ​​​ല്ലെ​​​ങ്കി​​​ൽ ഡ്രൈ​​​വ​​​ർ കം ​​​ക​​​ണ്ട​​​ക്ട​​​ർ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ക​​​ണ്ട​​​ക്ട​​​ർ ലൈ​​​സ​​​ൻ​​​സ് എ​​​ടു​​​ക്കു​​​ന്ന ഡ്രൈ​​​വ​​​ർ​​​മാ​​​രെ​​​യാ​​​ണ് ഡ്രൈ​​​വ​​​ർ കം ​​​ക​​​ണ്ട​​​ക്ട​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ക്കു​​​ന്ന​​​ത്.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ 720 പേ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​വ​​​രെ​​​ക്കൊ​​​ണ്ട് 130 ബ​​​സു​​​ക​​​ൾ മാ​​​ത്ര​​​മേ ഓ​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ. 370 ബ​​​സു​​​ക​​​ൾ​​​ക്ക് വേ​​​ണ്ടി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ലം സെ​​​പ്റ്റം​​​ബ​​​റി​​​നു മു​​​ന്പു പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും. ജോ​​​ലി ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു വി​​​ശ്ര​​​മി​​​ക്കാ​​​ൻ​​​വേ​​​ണ്ടി തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, ബ​​​ത്തേ​​​രി ഡി​​​പ്പോ​​​ക​​​ളി​​​ൽ വി​​​ശ്ര​​​മ​​​സ​​​ങ്കേ​​​തം ഒ​​​രു​​​ക്കും.

എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി​​​യാ​​​ണ് നി​​​യ​​​മ വി​​​ധേ​​​യം. ഇ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ കോ​​​ട​​​തി​​​യും സ​​​ർ​​​ക്കാ​​​രും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ത​​​ച്ച​​​ങ്ക​​​രി പ​​​റ​​​ഞ്ഞു.

2017 ൽ 1712 ​​​അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 202 പേ​​​ർ മ​​​രി​​​ച്ചു. 2018 ൽ ​​​ഏ​​​ഴു മാ​​​സ​​​ത്തി​​​നി​​​ടെ 749 അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 94 ജീ​​​വ​​​നു​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യി. 2017 ൽ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 86 കോ​​​ടി രൂ​​​പ ന​​​ൽ​​​കേ​​​ണ്ടി​​​വ​​​ന്നു. ഇ​​​തൊ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.