രാഷ്‌ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്ന് കോട്ടയത്ത്

01:18 AM Aug 15, 2018 | Deepika.com
കോ​ട്ട​യം: രാ​ഷ്‌​ട്ര​ദീ​പി​ക നോ​ണ്‍ ജേ​ർ​ണ​ലി​സ്റ്റ് സ്റ്റാ​ഫ് യൂ​ണി​യ​ൻ 35-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന് കോ​ട്ട​യ​ത്ത് ന​ട​ക്കും. രാ​വി​ലെ 9.30ന് ​ഹോ​ട്ട​ൽ മാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം വ​നം മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ഷ്‌​ട്ര​ദീ​പി​ക നോ​ണ്‍ ജേ​ർ​ണ​ലി​സ്റ്റ് സ്റ്റാ​ഫ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കോ​ര സി. ​കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ന്പാ​ടി, എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ബി. ബി​നു, എ​ഐ​എ​ൻ​ഇ​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ബാ​ല​ഗോ​പാ​ൽ, കെ​എ​ൻ​ഇ​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്സ​ണ്‍ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹാ​ബ് ഓ​ലി​ക്ക​ൽ, ജോ​ണ്‍ മാ​ത്യു, സി​ബി​ച്ച​ൻ ജോ​സ​ഫ്, വി.​കെ. റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് വാ​ർ​ഷി​ക സ​മ്മേ​ള​നം.