തിരുവനന്തപുരം: അടുത്തുളള ഓണം-ബക്രീദ് വിപണിയെപ്പറ്റി അറിയുവാൻ കാർഷിക വികസനകർഷക ക്ഷേമ വകുപ്പിന്റെ ഓണ വിപണി 2018 ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ആപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. 2000 ഓണവിപണികൾ സംഘടിപ്പിക്കും.
അടുത്തുളള വിപണിയുടെ സ്ഥാനം, ജില്ലയിലുളള വിപണികളുടെ സ്ഥാനം, വിപണിയിൽ ലഭ്യമായ പച്ചക്കറികൾ, ജില്ലയിലുളള വിപണികളുടെ സ്ഥാനം, വിപണിയിൽ ലഭ്യമായ പച്ചക്കറികൾ, വിപണിയുടെ ചാർജുളള ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുന്നതിന് മൊബൈൽ ഫോണിലേക്ക് വിളിക്കുവാനുളള സൗകര്യം, നിൽക്കുന്ന സ്ഥലത്തുനിന്ന് വിപണിയിലെത്തുന്നതിനുളള റൂട്ട് മാപ്പ് എന്നിവ ഉൾക്കൊളളിച്ചുളള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ലളിതമായ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (ഓണ വിപണി 2018 ) ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഓണം,ബക്രീദ് വിപണി: മൊബൈൽ ആപ്പ്
01:18 AM Aug 15, 2018 | Deepika.com