ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്നു തെ​ന്നി​മാ​റി

01:18 AM Aug 15, 2018 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ​​നി​​ന്നു തെ​​​ന്നി​​​മാ​​​റി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 4.21 ന് ​​​കു​​​വൈ​​​റ്റി​​ൽ​​നി​​​ന്ന് എ​​​ത്തി​​​യ കെ​​​യു 357 ന​​​മ്പ​​​ർ കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​ന​​​മാ​​​ണ് റ​​​ൺ​​​വേ​​​യി​​​ൽ സ്ഥാ​​​നം തെ​​​റ്റി​​​യ​​​ത്. പു​​​ല​​​ർ​​​ച്ചെ 3.50 ന് ​​​എ​​​ത്തേ​​​ണ്ട വി​​​മാ​​​നം അ​​​ര മ​​​ണി​​​ക്കൂ​​​ർ വൈ​​​കി​​​യാ​​​ണ് ലാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. വി​​​മാ​​​നം ഇ​​​റ​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ കാ​​​റ്റും മ​​​ഴ​​​യു​​​മാ​​​ണ് തെ​​ന്നി​​മാ​​റാ​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്.

ഏ​​​താ​​​നും മീ​​​റ്റ​​​ർ വ​​​ല​​​ത്തോ​​​ട്ട് മാ​​​റി ലാ​​​ൻ​​​ഡ് ചെ​​​യ്ത വി​​​മാ​​​നം ഉ​​​ട​​​ൻ ത​​​ന്നെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കി ശ​​​രി​​​യാ​​​യ പാ​​​ത​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ പൈ​​​ല​​​റ്റി​​​നു ക​​​ഴി​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് സാ​​​ധാ​​​ര​​​ണ പോ​​​ലെ ബേ​​​യി​​​ൽ എ​​​ത്തി​​​ച്ച് യാ​​​ത്ര​​​ക്കാ​​​രെ ഇ​​​റ​​​ക്കി.161 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ​വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വി​​​മാ​​​നം സ്ഥാ​​​നം​​​തെ​​​റ്റി ഇ​​​റ​​​ങ്ങി​​​യ​​​തു​​​മൂ​​​ലം റ​​​ൺ​​​വേ​​​യി​​​ലെ നാ​​​ലു ലൈ​​​റ്റു​​​ക​​​ൾ​​​ക്ക് കേ​​​ടു പ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. വി​​​മാ​​​ന​​​ത്തി​​​ന്‍റെ ചി​​​റ​​​കി​​​ടി​​​ച്ചാ​​​ണ് ലൈ​​​റ്റു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​ത്. ഇ​​​വ അ​​​ടി​​​യ​​​ന്തര​​​മാ​​​യി ശ​​​രി​​​യാ​​​ക്കി. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഈ ​​​സ​​​മ​​​യം ദു​​​ബാ​​​യി​​​ൽ നി​​​ന്നു വ​​​ന്ന ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വി​​​ട്ടു. പി​​​ന്നീ​​​ട് 7.30 ഓ​​​ടെ ഈ ​​​വി​​​മാ​​​നം നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​നു മ​​​റ്റു ത​​​ക​​​രാ​​​റു​​​ക​​​ൾ ഇ​​​ല്ലെ​​​ന്ന് സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഈ ​​​വി​​​മാ​​​നം യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി രാ​​​വി​​​ലെ 9.30 ന് ​​​കു​​​വൈ​​​റ്റി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി. ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ റ​​​ൺ​​​വേ​​​യി​​​ൽ നി​​​ന്നു ലാ​​​ൻ​​​ഡിം​​​ഗി​​​നി​​​ടെ വി​​​മാ​​​നം തെ​​​ന്നി​​​മാ​​​റു​​​ന്ന​​​ത്.