തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിനായി കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു ദിവസത്തെ ശമ്പളം നൽകും.
സർക്കാർ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ച സാഹചര്യത്തിലാണ് ഒരു ദിവസത്തെ ശമ്പളം കൂടി നൽകാൻ തീരുമാനിച്ചതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആശാ തോമസും സെക്രട്ടറി ഡോ. കെ. ബിജുവും അറിയിച്ചു.
മഴക്കെടുതി: ഐഎഎസ് ഉദ്യോഗസ്ഥർ മൂന്നു ദിവസത്തെ ശമ്പളം നൽകും
01:00 AM Aug 15, 2018 | Deepika.com