തൃശൂർ: രണ്ടുവർഷം കൂടുമ്പോൾ മാത്രം നടക്കുന്ന മിസ്റ്റർ വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് ആദ്യമായി യോഗ്യത നേടിയ യുവാവ് തൃശൂർ സ്വദേശി. പട്ടിക്കാടിനടുത്ത് ചെമ്പൂത്ര സ്വദേശിയായ സുരേന്ദ്രന്റെ മകൻ വിഷ്ണുരാജ് എസ്. മേനോനാണ് യോഗ്യത നേടിയത്.
2019 ജനുവരിയിൽ ഫിലിപ്പീൻസിലാണ് മത്സരം. 2016 മുംബൈയിൽ നടന്ന പീറ്റർ ഇംഗ്ലണ്ട് മിസ്റ്റർ ഇന്ത്യ സൗന്ദര്യ മത്സരത്തിൽ വിജയിച്ച് മിസ്റ്റർ ഇന്ത്യയായ ആദ്യ മലയാളിയും രണ്ടാമത്തെ സൗത്ത് ഇന്ത്യക്കാരനുമാണ് വിഷ്ണുരാജ്.
മിസ്റ്റർ വേൾഡിന് ആദ്യമായി മലയാളി
12:58 AM Aug 15, 2018 | Deepika.com