കുടിയേറ്റം: ശില്പശാല കൊച്ചിയിൽ
12:58 AM Aug 15, 2018 | Deepika.com
കൊച്ചി: സിബിസിഐ ലേബർ കമ്മീഷനും വർക്കേഴ്സ് ഇന്ത്യ ഫെഡറേഷനും കേരള ലേബർ മൂവ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല 16,17 തീയതികളിൽ കൊച്ചി പിഒസിയിൽ നടക്കും. അന്തർദേശീയ തലത്തിൽ വ്യാപകമാകുന്ന കുടിയേറ്റവും അഭയാർഥി പ്രശ്നങ്ങളുമാണു ശില്പശാലയുടെ വിഷയം.