മാട്ടുപ്പെട്ടി ഡാം നിറയുന്നു, ജാഗ്രതാ നിർദേശം
01:02 AM Aug 14, 2018 | Deepika.com
തൊടുപുഴ: മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയോട് അടുത്തതോടെ അർധരാത്രിയോടെ ഷട്ടറുകൾ ഉയർത്തിയേക്കുമെന്നറിയുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയർന്നതോടെയാണ് ഷട്ടർ തുറക്കാൻ ആലോചിക്കുന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. മഴ തുടരുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.