കണ്ണൂർ സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാംവർഷ (വിദൂരവിദ്യാഭ്യാസം) എംഎസ് സി മാത്തമാറ്റിക്സ് പേപ്പർ മൂന്ന് ലീനിയർ ആൾജിബ്ര, ഒന്നാം വർഷ എം കോം (വിദൂരവിദ്യാഭ്യാസം) പേപ്പർ മൂന്ന് മാനേജ്മെന്റ് ഇൻഫർമേഷൻസ് സിസ്റ്റംസ് എന്നീ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കാലിക്കട്ട് സർവകലാശാലയിൽ ഇന്നു നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ (സിയുസിഎസ്എസ്) പിജി രണ്ടാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
കാലിക്കട്ട്, കണ്ണൂർ പരീക്ഷകൾ മാറ്റി
12:53 AM Aug 14, 2018 | Deepika.com