കൊച്ചി: തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ഈ വർഷത്തെ ജി. സ്മാരക പുരസ്കാരത്തിന് കവി ചെമ്മനം ചാക്കോ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചെമ്മനം ചാക്കോയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 19ന് മാവേലിപുരം ഓണം പാർക്കിൽ നടത്താനിരുന്ന പുരസ്കാര സമർപ്പണം മാറ്റിവച്ചതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രളയക്കെടുതിയെ തുടർന്ന് അന്നേദിവസം നടത്താനിരുന്ന തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ അഞ്ചാം വാർഷികാഘോഷവും ഓണാഘോഷവും മാറ്റിവച്ചിട്ടുണ്ട്.
ചെമ്മനം ചാക്കോയ്ക്ക് പുരസ്കാരം
12:53 AM Aug 14, 2018 | Deepika.com