കുഫോസിൽ ബിടെക് സ്പോട്ട് അഡ്മിഷൻ ഇന്ന്
12:53 AM Aug 14, 2018 | Deepika.com
കൊച്ചി: കേരള ഫിഷറീസ് സമുദ്ര ശാസ്ത്ര പഠന സർവകലാശാലയിൽ (കുഫോസ്) ബിടെക് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള ഒന്പതു സീറ്റുകളിലേക്ക് ഇന്നു രാവിലെ 10.30ന് പനങ്ങാടുള്ള കുഫോസ് ആസ്ഥാനത്തു സ്പോട്ട് അഡ്മിഷൻ നടത്തും. സ്റ്റേറ്റ് മെറിറ്റ്-ഒന്ന്, ഈഴവ-ഒന്ന്, , വിശ്വകർമ-ഒന്ന്, എസ് സി-ഒന്ന്, മത്സ്യത്തൊഴിലാളികളുടെ മക്കൾ-നാല്, എൻആർഐ ക്വോട്ട -ഒന്ന് എന്നീ ഒഴിവുകളാണ് ഉള്ളത്. കെഇഎഎം പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പോട്ട് അഡ്മിഷൻ നടത്തുക. ഫോണ്: 0487-2701085, 2903792.