ക്യാന്പുകളിൽ ഒരുലക്ഷം പേർ

01:56 AM Aug 13, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മ​​​ര​​​ണ സം​​​ഖ്യ 37 ആ​​​യി ഉ​​​യ​​​ർ​​​ന്നു. മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും അ​​​ഞ്ചു പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ആ​​​ശ്വാ​​​സം​​തേ​​​ടി ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം 1.01 ല​​​ക്ഷ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. ആ​​​കെ 1026 ക്യാ​​​ന്പു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

13,857 കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ​​​യു​​​ള്ള​​​ത്. 4635 വീ​​​ടു​​​ക​​​ളാ​​​ണു ത​​​ക​​​ർ​​​ന്ന​​​ത്. 243 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 4392 എ​​​ണ്ണം ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു. 1924നു ​​​ശേ​​​ഷമുള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ കേ​​​ര​​​ളം നേ​​​രി​​​ട്ട​​​തെന്നുകേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി രാ​​​ജ്നാ​​​ഥ്സിം​​​ഗി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ടി​​​യ​​​ന്ത​​​രമായി 1220 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു കേ​​​ര​​​ളത്തിന്‍റെ ആവശ്യം.