തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു മാസത്തെ ശന്പള തുകയായ 90,512 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയതായി അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു മാസത്തെ ശന്പളം നൽകി. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഒരു ലക്ഷം രൂപ കൈമാറി. മന്ത്രി കെ.കെ. ശൈലജയും എംപി വീരേന്ദ്രകുമാർ എംപിയും ഒരു മാസത്തെ ശന്പളം നൽകി.ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്നു തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ അറിയിച്ചു.
പ്രളയക്കെടുതി: അഞ്ചു കോടിയുടെ സഹായവുമായി യൂസഫലി
01:44 AM Aug 13, 2018 | Deepika.com