മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.4 അടി
01:33 AM Aug 13, 2018 | Deepika.com
കുമളി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.4 അടിയിലെത്തി. ശനിയാഴ്ച 135 അടിയായിരുന്നു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 2588 ഘനയടി വെള്ളം ഒഴുകിയെത്തുന്പോൾ തമിഴ്നാട് 2200 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉച്ചയോടെ ശക്തമായ മഴ പെയ്തിരുന്നു.